ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ ജീവൻ അപഹരിച്ച ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി എൻ. രാമചന്ദ്രന്റെ മകൾ ആരതി, ഇന്ത്യൻ സൈന്യത്തിന്റെ ‘ഓപ്പറേഷൻ സിന്ദൂർ’ ദൗത്യത്തിൽ അഭിമാനം പ്രകടിപ്പിച്ചു. മെയ് 7 പുലർച്ചെ 1:44-ന് ആരംഭിച്ച ഈ ദൗത്യത്തിൽ, ഇന്ത്യൻ കമാൻഡോകൾ പാകിസ്ഥാനിലും PoK-യിലും 9 ഭീകര താവളങ്ങൾ തകർത്തു, പാക് വ്യോമസേനയുടെ ജെഎഫ്-17 വിമാനം വെടിവച്ചിട്ടു.