Voice of Manjeswar

കാസർകോടിനെ ബജറ്റിൽ തഴഞ്ഞു; പ്രതിഷേധം ശക്തമാക്കണമെന്ന് സി.പി.ഐ.(എം)”

Voice of Manjeshwaram-ൽ

കാസർകോടിനെ അവഗണിച്ച ബജറ്റിനെതിരെ പ്രതിഷേധം ശക്തമാക്കണം: സി.പി.ഐ.(എം)

കാസർകോട്: യുഡിഎഫ് സർക്കാരിന്റെ 2026-27 പുതുക്കിയ ബജറ്റിൽ കാസർകോട് ജില്ലയോട് കടുത്ത അവഗണനയാണ് കാണിച്ചതെന്ന് സി.പി.ഐ.(എം) കാസർകോട് ജില്ലാ സെക്രട്ടറി എം. രാജഗോപാലൻ ആരോപിച്ചു. ജില്ലയുടെ വികസന ആവശ്യങ്ങൾ പൂർണമായും തഴഞ്ഞ ബജറ്റിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എൽഡിഎഫ് സർക്കാരുകളുടെ കാലത്ത് എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസം, കാസർകോട് വികസന പാക്കേജ്, മലയോര ഹൈവേ, ജില്ലാ സ്റ്റേഡിയം, സാംസ്കാരിക നിലയം, ടൂറിസം വികസനം, റോഡുകൾ, പാലങ്ങൾ, അമ്മയും കുഞ്ഞും ആശുപത്രി, സർക്കാർ ആശുപത്രികളുടെയും സ്കൂളുകളുടെയും അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ നിരവധി പദ്ധതികൾ നടപ്പാക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച പുതുക്കിയ ബജറ്റിൽ കാസർകോടിനായി പേരെടുത്ത് പറയാവുന്ന വലിയ പദ്ധതികളോ പ്രത്യേക പാക്കേജുകളോ പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാനത്തിന്റെ ഭാവി വികസന പദ്ധതികളായി പ്രഖ്യാപിച്ച സതേൺ കേരള എക്കണോമിക് കോറിഡോർ, ഏവിയേഷൻ ഹബ്, നോളജ് വാലി, ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റി തുടങ്ങിയ പദ്ധതികളിലും കാസർകോട് ജില്ലയെ ഉൾപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലയുടെ വികസന താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും ബജറ്റിലെ അവഗണനക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുന്നതിനും വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനകൾ മുന്നിട്ടിറങ്ങണമെന്ന് എം. രാജഗോപാലൻ ആഹ്വാനം ചെയ്തു.

റിപ്പോർട്ട്: Voice of Manjeshwaram

“

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!