Voice of Manjeswar

ഉത്തരത്തിൽ ചുരുണ്ട പാമ്പ്: ഷിറിയ കോസ്റ്റൽ പോലീസിന്റെ സമയോചിത ഇടപെടൽ വീട്ടുകാർക്ക് ആശ്വാസം

ഷിറിയ: മർഹൂം അന്തു മുസ്ലിയാരുടെ വീട്ടിൽ വീടിന്റെ ഉത്തരത്തിൽ ചുരുണ്ടുകൂടിയ പാമ്പിനെ പിടികൂടി. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സാമൂഹ്യ പ്രവർത്തകൻ ഹനീഫ് പിഎം ഷിറിയ, ഷിറിയ കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ എഎസ്ഐ ബൈജുവിനെ വിവരമറിയിച്ചു.

തുടർന്ന് എഎസ്ഐ ബൈജു ദ്രുതഗതിയിൽ സ്ഥലത്തെത്തി. ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തി, ഉത്തരത്തിൽ നിന്ന് പാമ്പിനെ സുരക്ഷിതമായി പിടികൂടി. ഇതോടെ വീട്ടുകാർക്ക് വലിയ ആശ്വാസമായി.

സമയോചിതമായ ഇടപെടലിന് ഹനീഫ് പിഎം ഷിറിയക്കും എഎസ്ഐ ബൈജുവിനും വീട്ടുകാരും നാട്ടുകാരും നന്ദി രേഖപ്പെടുത്തി.

വോയിസ് ഓഫ് മഞ്ചേശ്വരം

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!