Voice of Manjeswar

Voice of Manjeswara

ഉള്ളാൽ ദർഗാ ഉരൂസ് 2025: നിരോധനാജ്ഞയുടെ പശ്ചാത്തലത്തിൽ മെയ് 2-ന്റെ പരിപാടികൾ റദ്ദാക്കി

വോയ്‌സ് ഓഫ് മഞ്ചേശ്വരം, മെയ് 2, 2025

മംഗളൂര്‍: ഹസ്രത് സയ്യിദ് മുഹമ്മദ് ഷരീഫുൽ മദനി ദർഗായിൽ 2025 ഏപ്രിൽ 24 മുതൽ മെയ് 18 വരെ നടക്കേണ്ടിയിരുന്ന ഉള്ളാൽ ഉരൂസ് ന്റെ മെയ് 2-ന്റെ പരിപാടികൾ റദ്ദാക്കിയതായി ദർഗാ കമ്മിറ്റി പ്രസിഡന്റ് ഹനീഫ് ഹാജി അറിയിച്ചു. ദക്ഷിണ കന്നഡ ജില്ലയിലെ നിരോധനാജ്ഞയും നിലവിലെ സാഹചര്യങ്ങളും പരിഗണിച്ചാണ് ഈ തീരുമാനം.

ഉള്ളാൽ ഉരൂസ് തുടർച്ചയായി 25 ദിവസം നീണ്ടുനിൽക്കുന്ന, ദക്ഷിണ ഭാരതത്തിലെ പ്രശസ്ത മതപരമായ പരിപാടിയാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ഭക്തർ പങ്കെടുക്കുന്ന ഈ ഉത്സവത്തിൽ മതപ്രസംഗങ്ങൾ, രക്തദാന ക്യാമ്പ്, മെഡിക്കൽ ക്യാമ്പ്, മതസൗഹാർദ്ദ സമ്മേളനം, ഉച്ചഭക്ഷണ വിതരണം തുടങ്ങിയ പരിപാടികൾ ഉൾപ്പെടാറുണ്ട്. എന്നാൽ, പൊതുസുരക്ഷ മുൻനിർത്തി മെയ് 2-ന്റെ പരിപാടികൾ ഒഴിവാക്കാൻ ദർഗാ കമ്മിറ്റി തീരുമാനിച്ചു.
ദക്ഷിണ കന്നഡ ജില്ലയിൽ മെയ് 6 വരെ Section 163 BNSS പ്രകാരം നിരോധനാജ്ഞ നിലവിലുണ്ട്. ഈ പശ്ചാത്തലത്തിൽ, വ്യാജവും പ്രകോപനപരവുമായ സോഷ്യൽ മീഡിയ പ്രചാരണങ്ങളിൽ വഞ്ചിതരാകരുത് എന്ന് മംഗളൂര്‍ പോലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ മുന്നറിയിപ്പ് നൽകി. വിദ്വേഷം പടർത്തുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വോയ്‌സ് ഓഫ് മഞ്ചേശ്വരം ആഹ്വാനം
സമാധാനവും ഐക്യവും നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്ന് വോയ്‌സ് ഓഫ് മഞ്ചേശ്വരം അഭ്യർത്ഥിക്കുന്നു. വ്യാജ പ്രചാരണങ്ങൾ ഒഴിവാക്കി, വസ്തുതകൾ മാത്രം വിശ്വസിക്കുക.

വിശദ വിവരങ്ങൾക്ക്: www.varthabharati.in
#UllalDargah #Uroos2025 #Mangaluru #VoiceOfManjeshwaram

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!