Voice of Manjeswar

ഉപ്പള ക്യാൻസർ കെയർ ഫൗണ്ടേഷൻ ചെയർമാൻ ഹിന്ദുസ്ഥാൻ മോണിച്ച അന്തരിച്ചു

ഉപ്പള | Voice of Manjeshwaram

ജീവ കാരുണ്യ പ്രവർത്തകനും ഉപ്പള ക്യാൻസർ കെയർ ഫൗണ്ടേഷൻ ചെയർമാനുമായിരുന്ന മോണിച്ച ഇന്നു നമ്മെ വിട്ട് പിരിഞ്ഞു. മുംബൈ മിനാർ മസ്ജിദിലേ ഹിന്ദുസ്ഥാൻ ഹോട്ടലിന്റെ പാർട്ട്‌ണറായിരുന്ന അദ്ദേഹം, സാമൂഹ്യ സേവന രംഗത്ത് അതീവ സജീവമായ ഒരു സാന്നിധ്യമായിരുന്നു.

കർണാടക മുസ്ലിം ലീഗ് മുൻ പ്രസിഡന്റ് മർഹൂം ജനാബ് സി. അബ്ദുൽ ഹമീദ് സാഹിബിന്റെ മകളാണ് അദ്ദേഹത്തിന്റെ ഭാര്യ. സേവന മനോഭാവത്തിനും ജനമൈത്രിക്കുമുള്ള പേരുകേട്ട, പൗര മുഖ്യസ്ഥനായ മർഹൂം കാട്ടുതീ മൊയ്‌ദീൻ ഹാജിയുടെ മകനാണ് അദ്ദേഹം.

ഇന്ന് വൈകുന്നേരം 4 മണിക്ക് ജനാസ് വീട്ടിൽ നിന്ന് പെരിങ്കടി ജുമാ മസ്ജിദിലേക്ക് കൊണ്ടുപോകും. അവിടെ ജനാസ് നമസ്കാരത്തിന് ശേഷം ഇച്ചിലങ്കോട് കാട്ടുതീ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബ്റടക്കും.

സ്നേഹവും സേവനവും നിറഞ്ഞ ജീവിതം നയിച്ച ഈ മഹാനുഭാവിന്റെ ജനാസ നമസ്കാരത്തിൽ പങ്കെടുത്ത് അവസാന യാത്രയിൽ അനുഗമിക്കാൻ അർപ്പിക്കാൻ എല്ലാവരോടും അപേക്ഷിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!