Voice of Manjeswar

Voice of Manjeswara

LDF വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് കുമ്പളയിൽ തുടക്കം



LDF വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് ഫെബ്രുവരി 1ന് കുമ്പളയിൽ തുടക്കം

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും

മഞ്ചേശ്വരം | വോയിസ് ഓഫ് മഞ്ചേശ്വരം ന്യൂസ്

LDF സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന LDF വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് ഫെബ്രുവരി 1ന് കാസർകോട് ജില്ലയിൽ തുടക്കമാകും. ജാഥയുടെ ഉദ്ഘാടനം ഫെബ്രുവരി 1ന് വൈകുന്നേരം 3 മണിക്ക് കുമ്പളയിൽ വെച്ച് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർവഹിക്കും.

വടക്കൻ കേരളത്തെ കേന്ദ്രീകരിച്ചാണ് ജാഥയുടെ പര്യടനം സംഘടിപ്പിച്ചിരിക്കുന്നത്. സ. എം. വി. ഗോവിന്ദൻ മാസ്റ്റർ ജാഥാ ക്യാപ്റ്റനായി നേതൃത്വം നൽകും. ഫെബ്രുവരി 1 മുതൽ 16 വരെ വിവിധ ജില്ലകളിലൂടെ ജാഥ സഞ്ചരിക്കും.

ജില്ലയിലെ ആദ്യ സ്വീകരണം ഫെബ്രുവരി 1ന് വൈകുന്നേരം 4 മണിക്ക് കാസർകോട് മണ്ഡലത്തിലെ നുള്ളിപ്പാടിയിൽ നടക്കും.

തുടർന്ന് ഫെബ്രുവരി 2ന് രാവിലെ 10 മണിക്ക് ഉദുമ മണ്ഡലത്തിലെ പെരിയാട്ടടുക്കത്തും, വൈകുന്നേരം 3 മണിക്ക് കാഞ്ഞങ്ങാട് മണ്ഡലത്തിലെ കാഞ്ഞങ്ങാടും, വൈകുന്നേരം 4 മണിക്ക് തൃക്കരിപ്പൂർ മണ്ഡലത്തിലെ കാലിക്കടവിലും ജാഥയ്ക്ക് സ്വീകരണം നൽകും.

സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ജനങ്ങളുടെ അഭിപ്രായങ്ങൾ നേരിട്ട് കേൾക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ സംഘടിപ്പിക്കുന്നതെന്ന് LDF നേതൃത്വം അറിയിച്ചു.


Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!