Voice of Manjeswar

വ്യാജവും കലാപാഹ്വാനപരവുമായ സോഷ്യൽ മീഡിയ സന്ദേശങ്ങൾക്കെതിരെ കാസറഗോഡ് പോലീസിന്റെ കർശന നടപടി.

സാമൂഹ്യ മാധ്യമങ്ങൾ വഴി മതസ്പർദ്ധക്കും കലാപത്തിനും വഴിവയ്ക്കുന്ന വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കാസറഗോഡ് പോലീസിൻ്റെ ശക്തമായ നടപടി. ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നു.
മതസ്പർദ്ധ ഉണ്ടാക്കുന്നതും കലാപാഹ്വാനം ഉളവാക്കുന്നതുമായ ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നവരെ നിയമപരമായി കർശനമായി നേരിടും എന്ന് ജില്ലാ പോലീസ് മേധാവി ശ്രീ. ബി.വി. വിജയ ഭരത് റെഡ്‌ഡി അറിയിച്ചു.

വ്യാജവാർത്തകളും പ്രചാരണങ്ങളും വിശ്വസിക്കാതെയും പ്രചരിപ്പിക്കാതെയും പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.
സമൂഹത്തിന്റെ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനായി എല്ലാവരും ഉത്തരവാദിത്തത്തോടെ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കണമെന്നും നിർദേശിക്കുന്നു.

#keralapolice #kasaragodpolice

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!