മംഗത്പടി ഷിറിയ 15-ാം വാർഡിലെ അംഗൻവാടിക്ക് അപകട ഭീഷണി — കുട്ടികൾക്ക് താത്കാലിക അവധി; രക്ഷിതാക്കൾ ആശങ്കയിൽ
മംഗൽപടി (ഷിറിയ): മംഗൽപടി ഷിറിയ 15-ാം വാർഡിലെ അംഗൻവാടിക്ക് വൻ അപകട ഭീഷണി ഉയരുന്നു. ശനിയാഴ്ച രാത്രിയുണ്ടായ കാറ്റിലും കനത്ത മഴയിലും ഒരു വലിയ മരം വഴുതിയുവീണ്, അംഗൻവാടിയുടെ അടുക്കളയും ബാത്ത്‌റൂമിന്റെ മേൽകൂരയും തകർന്നു. 17-ലധികം കുരുന്നുകൾ സജീവമായി പഠിക്കുന്ന കേന്ദ്രമാണ് ഇത്. ഈ ദുരന്താനന്തരവും നിലനിൽക്കുന്ന അപകടഭീഷണി ജനങ്ങളെ ആശങ്കപ്പെടുത്തുന്നു. അംഗൻവാടിയുടെ മുകളിലായി ഇപ്പോഴും നിലനിൽക്കുന്ന മൂന്ന് വൻ മരങ്ങൾ ഏതു നിമിഷവും അപകടം സൃഷ്ടിക്കാൻ സാധ്യതയുള്ളവയാണ്. സംഭവം പഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇതുവരെ …