അരികാടിയിൽ താൽക്കാലിക ടോൾ പ്ലാസയ്ക്ക് എതിരായി ഹൈക്കോടതിയിൽ ഹർജി; നിർമാണം നിയമലംഘനമെന്ന് സിപിഐഎം നേതാവ് സുബൈർ
വോയിസ് ഓഫ് മഞ്ചേശ്വരം റിപ്പോര്‍ട്ട് എറണാകുളം | 2025 മേയ് 17:അരികാടിയിൽ നിർമിക്കുന്ന താൽക്കാലിക ടോൾ പ്ലാസക്ക് എതിരായി കുമ്പള ഏരിയ സിപിഐഎം സെക്രട്ടറി സുബൈർ സി.എ ഹൈക്കോടതിയെ സമീപിച്ചു. തങ്ങളെയും നിരവധി യാത്രികരെയും ഇരട്ട ടോൾ ചുമവിൽ ആക്കി പിഴിയുന്ന കേന്ദ്ര സർക്കാരിന്റെ നടപടിയാണ് ചോദ്യം ചെയ്യുന്നത്. ദേശീയ പാത 66-ന്റെ തളപ്പാടി-ചേർക്കള ഭാഗത്തെ ടോൾ നിർമാണം നിയമവിരുദ്ധമാണ് എന്നും ഹർജിയിൽ ആരോപിക്കുന്നു. പാതയുടെ 39 കിലോമീറ്റർ ദൂരമുള്ള തളപ്പാടി-ചേർക്കള ഭാഗം നിർമിക്കാനായി നാഷണൽ ഹൈവേ …