Voice of Manjeswar

Voice of Manjeswara

“കുമ്പള കടവത്ത്: ടോൾ ഗെറ്റിനെതിരെ ഇന്ന് വൈകിട്ട് ജനകീയ പ്രക്ഷോഭം”

കുമ്പള, മേയ് 05, 2025: കുമ്പള കടവത്ത് ദേശീയ പാതയിൽ നിർദിഷ്ട ടോൾ ഗെറ്റിനെതിരെ എല്ലാ രാഷ്ട്രീയ പാർട്ടികളും സംഘടനകളും ഒന്നിച്ച് രൂപീകരിച്ച ടോൾ വിരുദ്ധ ആക്ഷൻ കമ്മിറ്റി ഇന്ന് (മേയ് 05, 2025) വൈകിട്ട് 7 മണിക്ക് വൻ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നു. “ടോൾ ഗെറ്റ് നെതിരെയുള്ള വൻ പ്രതിഷേധമാണ് ലക്ഷ്യമിടുന്നത്. എന്നാൽ, ദേശീയ പാതയുടെ നിർമാണം മൂലം ഒറ്റപ്പെട്ട ഗ്രാമത്തിന്റെ യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കാൻ ആക്ഷൻ കമ്മിറ്റി ശ്രമിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു

എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ച് രൂപീകരിച്ച ടോൾ വിരുദ്ധ ആക്ഷൻ കമ്മിറ്റിയാണ് ഇന്നത്തെ സമരത്തിന് നേതൃത്വം നൽകുന്നത്. ടോൾ ഗെറ്റ് വരുന്നത് പ്രദേശവാസികൾക്ക് അധിക സാമ്പത്തിക ഭാരം ചുമത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് ആക്ഷൻ കമ്മിറ്റി ഈ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. വൈകിട്ട് 7 മണിക്ക് കുമ്പള കടവിൽ നടക്കുന്ന സമരത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. “ടോൾ ഗെറ്റ് ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കും. ഞങ്ങൾ ഈ അനീതിക്കെതിരെ ശബ്ദമുയർത്തും,” –

പ്രശ്നങ്ങൾ ആര് പരിഹരിക്കും?
നാട്ടുകാർ ആക്ഷൻ കമ്മിറ്റിയുടെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്യുകയാണ്. “ടോൾ ഗെറ്റിനെതിരെ സമരം നടത്താൻ ഈ രാഷ്ട്രീയ പാർട്ടികൾ ഒന്നിക്കുന്നു. പക്ഷേ, ഞങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കാൻ എന്തുകൊണ്ട് ഇവർ ശ്രമിക്കുന്നില്ല?” – പ്രദേശവാസികൾ ലlചോദിക്കുന്നു. ദേശീയ പാതയുടെ നിർമാണം മൂലം കടവത്തിലേക്ക് നടന്നുപോകുന്നവർക്ക് ഹൈവേ മുറിച്ചുകടക്കാൻ ഒരു വഴി പോലും ഒരുക്കിയിട്ടില്ല. വാഹനങ്ങളില്ലാത്ത പാവപ്പെട്ട മത്സ്യത്തൊഴിലാളികളും സ്ത്രീകളും ബസ്സിറങ്ങി 3 കിലോമീറ്റർ നടക്കേണ്ട അവസ്ഥയാണ്. “ഞങ്ങളുടെ ജീവിതം ദുസ്സഹമാണ്. ഒരു അണ്ടർപാസോ, കാൽനട സൗകര്യമോ ഒരുക്കാൻ ആക്ഷൻ കമ്മിറ്റി എന്തുകൊണ്ട് ശ്രമിക്കുന്നില്ല?” –  നാട്ടുകാർ വ്യക്തമാക്കി.ഭരണ-പ്രതിപക്ഷ ഭേദമന്യേ ജനപ്രതിനിധികൾ ഈ വിഷയത്തിൽ നിസ്സംഗത പാലിച്ചതിനെതിരെയും വിമർശനം ഉയരുന്നു

ഒരു വശത്ത് ആക്ഷൻ കമ്മിറ്റിയുടെ പ്രതിഷേധം ശക്തമാകുമ്പോൾ, മറുവശത്ത് നാട്ടുകാരുടെ യഥാർത്ഥ പ്രശ്നങ്ങൾ അവഗണിക്കപ്പെടുന്നതിന്റെ ചിത്രം വ്യക്തമാക്കുന്നു. ഈ സമരം ടോൾ ഗെറ്റിനെതിരെ മാത്രമല്ല, ഒറ്റപ്പെട്ട ജനതയുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമാകണമെന്ന് വോയ്സ് ഓഫ് മഞ്ചേശ്വരം ആവശ്യപ്പെടുന്നു.

റിപ്പോർട്ട് തയാറാക്കിയത്: വോയ്സ് ഓഫ് മഞ്ചേശ്വരം ന്യൂസ് ടീം
തീയതി: മേയ് 05, 2025

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!