തീയതി: 2025 ജൂൺ 18 | സമയം: രാത്രി 9:00
കേരള തീരത്ത് 20/06/2025 രാത്രി 11:30 വരെ 2.2-3.5 മീറ്റർ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് INCOIS മുന്നറിയിപ്പ്. കാസർഗോഡ് & കണ്ണൂർ തീരത്ത് കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ 19/06/2025 രാവിലെ 8:30 വരെ ഓറഞ്ച് അലർട്ട്.ജാഗ്രത നിർദേശങ്ങൾ:അപകട മേഖലകളിൽ നിന്ന് മാറിത്താമസിക്കുക.ചെറു വള്ളങ്ങളും ബോട്ടുകളും കടലിൽ ഇറക്കരുത്.മത്സ്യബന്ധനവും കരക്കടുപ്പിക്കലും ഒഴിവാക്കുക.ബീച്ച് ടൂറിസവും കടൽ വിനോദങ്ങളും നിർത്തുക.ബോട്ടുകൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടുക.തീരശോഷണത്തിന് ജാഗ്രത പുലർത്തുക.മൺസൂൺ ശക്തമായതിനാൽ തീരവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. അടിയന്തര സഹായത്തിന്: 9446601700.