Voice of Manjeswar

Voice of Manjeswara

എം. സ്വരാജ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പ്രതികരണവുമായി രംഗത്ത്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. സ്വരാജ് ഫേസ്ബുക്ക് വഴി പ്രതികരണം അറിയിച്ചു. “ശ്രീ. ആര്യാടൻ ഷൗക്കത്തിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന് നിലമ്പൂർ എം.എൽ.എ. ആയി മികച്ച നിലയിൽ പ്രവർത്തിക്കാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു. ഇടതുപക്ഷ വിജയത്തിനായി പ്രയത്നിച്ച എല്ലാവർക്കും നന്ദി. തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും ഉൾക്കൊള്ളേണ്ടതെല്ലാം ഉൾക്കൊള്ളും. ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്താൻ ശ്രമിക്കും. നാടിനും ജനങ്ങൾക്കും വേണ്ടി കൂടുതൽ കരുത്തോടെ പ്രവർത്തനം തുടരും,” എന്നാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. തോൽവി സ്വീകരിക്കുന്നതായും ഭാവിയിൽ ജനങ്ങളുടെ നന്മയ്ക്കായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!