
കവിത മഷൂദ് ഷിറിയ
നിന്റെ ജീവൻ തേടി, യെമന്റെ മണ്ണിൽ,
കാന്തപുരം, ഇന്ത്യൻ ഗ്രാൻഡ് മുഫ്തി യുടെ ഹൃദയം,
മാനവികതയുടെ മന്ത്രം മുഴക്കുന്നു,
നീതിയുടെ പാതയിൽ നാമ്പുകൾ വിടരുന്നു.
ശൈഖ് ഹബീബ് ഉമറിന്റെ വാക്കുകൾ,
നിന്റെ മോചനത്തിന് വെളിച്ചം വീശുന്നു,
അബ്ഫുൾറഹീമിന്റെ കുടുംബം നിനക്ക് വേണ്ടി,
ഒരു മാർഗം തുറന്നു, പ്രത്യാശയിൽ.
നിന്റെ കണ്ണീർ, ഒരു നാടിന്റെ വേദന,
പ്രാർത്ഥനയിൽ ഒന്നായ് ഒരു ലോകം,
ശൈഖ് അബൂബക്കർ അഹ്മദ്, പ്രത്യാശയുടെ ദൂതൻ,
നിന്റെ ജീവന് വേണ്ടി പോരാടുന്നു.
ചാണ്ടി ഉമ്മൻ, ഹൃദയത്തിൽ നിന്റെ വേദന,
കാന്തപുരത്തിന്റെ കരങ്ങൾ, നിന്റെ രക്ഷയ്ക്കായ്,
നീതിയുടെ പാതയിൽ, ഒരു ലോകം ഒന്നിക്കുന്നു,
നിമിഷേ, നിന്റെ മോചനം, മാനവികതയുടെ വിജയം!
ദിയ ധനത്തിന്റെ തുലാസിൽ,
നിന്റെ ജീവൻ , ,
കാന്തപുരം, മനുഷ്യത്വത്തിന്റെ മുദ്ര,
നിന്റെ വിധിയെ മാറ്റാൻ കൈകോർത്തു.
നിന്റെ കണ്ണീർ, ഒരു നാടിന്റെ പ്രാർത്ഥന,
തലാലിന്റെ കുടുംബത്തിന്റെ ഹൃദയം തുറക്കാൻ,
കേരളം കാത്തിരിക്കുന്നു, ഒരു നല്ല വാർത്തയ്ക്കായ്!