Voice of Manjeswar

ഷിറിയ പുഴയിൽ മഞ്ഞ അലർട്ട് – ജാഗ്രതാ നിർദേശവുമായി ജലസേചന വകുപ്പ്

മഞ്ചേശ്വരം, കാസർഗോഡ് – ഷിറിയ പുഴയിൽ (പുത്തിഗെ സ്റ്റേഷൻ) ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാന ജലസേചന വകുപ്പ് (IDRB) മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. പുഴയുടെ തീരത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

നദിയിൽ ഇറങ്ങുന്നതോ മുറിച്ചു കടക്കുന്നതോ ഒഴിവാക്കണമെന്നും, പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും ജലസേചന വകുപ്പ് മുന്നറിയിപ്പ് നൽകി. തീരപ്രദേശവാസികൾ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.

വോയിസ് ഓഫ് മഞ്ചേശ്വരം എല്ലാവരോടും സുരക്ഷിത മാർഗങ്ങൾ സ്വീകരിക്കാനും അധികൃതരുമായി സഹകരിക്കാനും അഭ്യർത്ഥിക്കുന്നു.

വോയിസ് ഓഫ് മഞ്ചേശ്വരം
നമ്മുടെ നാടിന്റെ ശബ്ദം

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!