Voice of Manjeswar

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്: മഞ്ചേശ്വരത്ത് ആരോഗ്യ സേവനങ്ങൾക്കായി വൻ ക്യാമ്പ്

മഞ്ചേശ്വരം: പ്രദേശവാസികൾക്ക്

###  സൗജന്യമായി ഉയർന്ന നിലവാരമുള്ള മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ഒരു മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.  മംഗല്പടി പൈവളികേ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ZA കെയർ, മജീദ് പച്ചമ്പള എന്നിവരുടെ മേൽനോട്ടത്തിലാണ് ക്യാമ്പ് നടക്കുന്നത്. വിവിധ ക്ലബ്ബുകളുടെ സഹകരണത്തോടെ യെനപ്പോയ മെഡിക്കൽ കോളേജുമായി ചേർന്നാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

ക്യാമ്പ് ഒക്ടോബർ 18-ന് (ശനിയാഴ്ച) രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി വരെ SK ഗ്രാൻഡ് വെന്യൂ പാർട്ടി ഹാളിൽ, പച്ചമ്പളയിൽ വെച്ച് നടക്കും. ഓങ്കോളജി (കാൻസർ), ഓർത്തോപീഡിക്സ് (എല്ല് രോഗങ്ങൾ), പീഡിയാട്രിക്സ് (കുട്ടികളുടെ ചികിത്സ), ഇ.എൻ.ടി (ചെവി, മൂക്ക്, തൊണ്ട), ഡെർമറ്റോളജി (ത്വക്ക് രോഗങ്ങൾ), ഡെന്റൽ (ദന്ത ചികിത്സ), ഓഫ്താൽമോളജി (കണ്ണ് രോഗങ്ങൾ), ജനറൽ മെഡിസിൻ, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി (സ്ത്രീ രോഗങ്ങൾ) എന്നീ വിഭാഗങ്ങളിൽ വിദഗ്ധ ഡോക്ടർമാർ സേവനം ലഭ്യമാക്കും.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 500 പേർക്ക് മാത്രമാണ് അവസരം ലഭിക്കുക. രജിസ്ട്രേഷനായി +91 97465 31541 അല്ലെങ്കിൽ +91 79070 23907 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. പ്രദേശത്തെ ആരോഗ്യ സംരക്ഷണത്തിന് ഈ ക്യാമ്പ് വലിയ സഹായമാകുമെന്ന് സംഘാടകർ അറിയിച്ചു.

(വോയ്സ് ഓഫ് മഞ്ചേശ്വരം റിപ്പോർട്ട്)

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!