Voice of Manjeswar

Voice of Manjeswara

പഞ്ചായത്ത് നടപടി: ബന്ധിയോട് ടൗണിൽ വഴിയോര കച്ചവടം നിരോധിച്ചു, ഗതാഗത തടസ്സം മാറ്റി; വ്യാപാരികളുടെ ജീവനോപാധി അനിശ്ചിതത്വത്തിൽ, നീതിയിൽ പക്ഷപാത ആരോപണം

വോയിസ് ഓഫ് മഞ്ചേശ്വരം: ന്യൂസ് റിപ്പോർട്ട്

മംഗല്പാടി ബന്ധിയോട് ടൗണിൽ ദീർഘകാലമായി തുടർന്നുവന്ന വഴിയോര കച്ചവടം പഞ്ചായത്ത് അധികൃതർ പൂർണമായി ഒഴിപ്പിച്ചു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ഗതാഗത തടസ്സം സൃഷ്ടിച്ച് ട്രാഫിക് ബ്ലോക്കിന് കാരണമാകുകയും ചെയ്തിരുന്ന വഴിയോര കച്ചവടക്കാരെ നീക്കം ചെയ്തതോടെ, ടൗൺ ഇപ്പോൾ കൂടുതൽ ക്രമീകൃതമായിരിക്കുന്നു. എന്നാൽ, ഈ നടപടി നീണ്ട വർഷങ്ങളായി മത്സ്യം, പച്ചക്കറി, പഴവർഗങ്ങൾ എന്നിവ വിറ്റ് കുടുംബം പോറ്റിയിരുന്ന സാധാരണ വഴിയോര കച്ചവടക്കാരുടെ ഉപജീവന മാർഗത്തിന് വൻ തിരിച്ചടിയായിരിക്കുകയാണ്.                                    .ഞങ്ങളുടെ ജീവിതം ഈ കച്ചവടത്തെ ആശ്രയിച്ചാണ്. പകരം മാർഗമില്ലാതെ എങ്ങനെ മുന്നോട്ട് പോകും?” – ഒരു കച്ചവടക്കാരൻ ആകുലതയോടെ ചോദിക്കുന്നു. ഇവർക്ക് പകരം വ്യാപാര സ്ഥലം നൽകണമെന്നാണ് കച്ചവടക്കാർ ആവശ്യപ്പെടുന്നത്.അതേസമയം, വലിയ കെട്ടിടങ്ങളിലെ ഷോപ്പുകൾ പഞ്ചായത്ത് ലൈസൻസിന്റെ മറവിൽ പൊതുസ്ഥലം കയ്യേറി കച്ചവടം നടത്തുന്നത് അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് കച്ചവടക്കാർ ആരോപിക്കുന്നു. “വൻകിട കച്ചവടക്കാർക്ക് മുന്നിൽ പഞ്ചായത്ത് കണ്ണടയ്ക്കുമ്പോൾ ഞങ്ങൾക്ക് മാത്രമാണ് നീതി നിഷേധിക്കപ്പെടുന്നത്,” ഒരു  വ്യാപാരി പറഞ്ഞു.                                                                …..പഞ്ചായത്തിന്റെ ഈ ‘ഇരട്ടത്താപ്പ്’ നീതിയിൽ പ്രതിഷേധിച്ച് കച്ചവടക്കാർ ഒന്നിക്കുകയാണ്. ടൗൺ വൃത്തിയാക്കാനുള്ള പഞ്ചായത്തിന്റെ തീരുമാനം ഒരു വശത്ത് സ്വാഗതാർഹമാണെങ്കിലും, സാധാരണക്കാരുടെ ജീവനോപാധി സംരക്ഷിക്കാൻ അടിയന്തര പരിഹാരം വേണമെന്ന ആവശ്യം ശക്തമാകുകയാണ്…………………………………………വോയിസ് ഓഫ് മഞ്ചേശ്വരം
നിങ്ങളുടെ നാട്, നിങ്ങളുടെ ശബ്ദം

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!