ഒളയം മഖം ഉറൂസ് 2025: ഇന്ന് (ഏപ്രിൽ 28) രാത്രി 8 മണിക്ക് പേരോട് അബ്ദുറഹ്മാൻ സഖഫിയുടെ പ്രഭാഷണം
ഒളയം:ചരിത്രപ്രസിദ്ധമായ ഒളയം മഖം ഉറൂസ് 2025-ന്റെ അഞ്ചാം ദിവസത്തിൽ, ഇന്ന് (ഏപ്രിൽ 28) രാത്രി 8 മണിക്ക് പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും പ്രമുഖ വിദ്യാഭ്യാസ സംരംഭകനുമായ പേരോട് അബ്ദുറഹ്മാൻ സഖഫി പ്രഭാഷണം നടത്തും. സംഘാടകർ , ഇന്ന് നടക്കുന്ന പ്രഭാഷണം പ്രത്യേകം ആകർഷകമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അറിയിച്ചു. കോഴിക്കോടിന്റെ പെരോട് സ്വദേശിയായ അബ്ദുറഹ്മാൻ സഖഫി, പൊതു പ്രസംഗകൻ, എഡ്യൂപ്രണർ, , ഇസ്‌ലാമിക് സ്കോളർ, സാമൂഹിക പ്രവർത്തകൻ എന്ന നിലയിൽ ദേശീയതലത്തിൽ അറിയപ്പെടുന്ന വ്യക്തിയാണ്. അദ്ദേഹം സ്ഥാപിച്ച സിറാജുൽ ഹുദാ …