Voice of Manjeswar

മംഗല്പാടി ഗ്രാമ പഞ്ചായത്തിൽ നാമനിർദ്ദേശ സമർപ്പണം പൂർത്തിയായി; ആകെ 107 പത്രികകൾ




—


മംഗല്പാടി: പഞ്ചായത്തുതല തിരഞ്ഞെടുപ്പിന് മുന്നോടിയായി മംഗല്പാടി ഗ്രാമ പഞ്ചായത്തിലെ നാമനിർദ്ദേശ സമർപ്പണ നടപടികൾ ഇന്ന് സമാധാനപരമായി പൂർത്തിയായി. റിട്ടേണിങ് ഓഫീസർ കൃഷ്ണ നായിക്, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ രാജേഷ്, ഉദ്യോഗസ്ഥരായ സുകന്യ, ഡിലീപ് എന്നിവർ നേതൃത്വം നൽകിയ സംവിധാനത്തിനൊടുവിലാണ് എല്ലാ വകുപ്പുകളും സമർപ്പണങ്ങൾ സ്വീകരിച്ചത്.

ഡമ്മി സ്ഥാനാർഥികളെ ഉൾപ്പെടെ ആകെ 107 നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കപ്പെട്ടതായി തിരഞ്ഞെടുപ്പ് വിഭാഗം അറിയിച്ചു.

സാധാരണയായി കാസറഗോഡ് സപ്ലൈ ഓഫീസിൽ സമർപ്പിക്കേണ്ട നോമിനേഷനുകൾ  സ്ഥാനാർത്ഥികളുടെ സൗകര്യാർത്ഥം മംഗല്പടി പഞ്ചായത്ത് ഓഫീസ് മന്ദിരത്തിൽ തന്നെ സ്വീകരിക്കുകയായിരുന്നു. ഇതോടെ സ്ഥാനാർത്ഥികൾക്ക് ദൂരയാത്ര ഒഴിവാവുകയും, നാമനിർദ്ദേശ പ്രക്രിയ കൂടുതൽ എളുപ്പവും സുഗമവുമാകുകയും ചെയ്തു.

സമർപ്പണ കേന്ദ്രത്തിൽ മുഴുവൻ ദിവസവും ക്രമസമാധാനം നിലനിന്നത് തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ കാര്യക്ഷമ പ്രവർത്തനത്തിന്റെ തെളിവായി.


—

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!