തലപ്പാടിയിൽ KSRTC ബസ് അപകടം: ആറുപേർ മരിച്ചു, ഏഴ് പേർക്ക് ഗുരുതര പരിക്ക്.🚩 MLAയുടെ പ്രതികരണം: “ഇൻഷുറൻസ് ഇല്ലാത്ത KSRTC ബസ് റോഡിൽ”
കാസർകോട് | ഓഗസ്റ്റ് 28, 2025 – കാസർകോട്–മംഗളൂരു അതിർത്തിയിലെ തലപ്പാടിയിൽ ഇന്ന് ഉച്ചയ്ക്ക് ഉണ്ടായ KSRTC ബസ് അപകടത്തിൽ ആറുപേർ മരണപ്പെട്ടു. ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മംഗളൂരുവിൽ നിന്ന് കാസർകോട്ടേക്ക് വന്നുകൊണ്ടിരുന്ന കർണാടക RTC ബസ് ഏകദേശം 1.30ന് നിയന്ത്രണം വിട്ട് കാത്തിരിപ്പ് കേന്ദ്രത്തിലേക്കും സമീപ ഓട്ടോയിലേക്കും ഇടിച്ചുകയറുകയായിരുന്നു. മരണപ്പെട്ടവർ ഒരേ കുടുംബത്തിലെ നാല് പേർ (മൂന്ന് സ്ത്രീകളും ഒരു പുരുഷനും) ഒരു പെൺകുട്ടി ഒരു ഓട്ടോ ഡ്രൈവർ പരിക്കേറ്റവർ ഗുരുതരാവസ്ഥയിൽ ഏഴ് പേരെ