Voice of Manjeswar

Voice of Manjeswara

വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ചേശ്വരത്ത് വൻ പ്രതിഷേധ റാലി

കുഞ്ഞത്തൂരിൽ നിന്നു തുടങ്ങിയത്. വൻ ജനപങ്കാളിത്തത്തോടെ ഹോസംഘടിയിലേക്ക് മാർച്ച്


മഞ്ചേശ്വരം | ഏപ്രിൽ 26:
വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്ന ആവശ്യവുമായി മഞ്ചേശ്വരത്ത് വാൻ പ്രതിഷേധ റാലി നടന്നു. കുഞ്ഞത്തൂരിൽ നിന്ന് ഹോസംഘടിയിലേക്ക് നടന്ന ഈ മാർച്ചിൽ മഞ്ചേശ്വരം, മീഞ്ച, വർക്കാഡി പഞ്ചായത്തുകളിൽ നിന്നായി ആയിരക്കണക്കിന് ആൾക്കാർ അണിചേർന്നു. വിവിധ മുസ്ലിം സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

മഞ്ചേശ്വരം വഖഫ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു റാലി. പരിപാടിയിൽ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്‌റഫ്, സിപിഐഎം ഏരിയ സെക്രട്ടറി വി.വി. രമേശ്, വിവിധ മുസ്ലിം സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികൾ, വിവിധ ജമാഅത്ത് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

റാലിയും അനുബന്ധപ്രവർത്തനങ്ങളും വഖഫ് സംരക്ഷണ സമിതിയുടെ കീഴിൽ സംഘടിപ്പിച്ചു. സമിതിയുടെ ജനറൽ കൺവീനറായി എസ്.എം. ബഷീർ പ്രവർത്തിക്കുന്നു.

വഖഫ് സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയിൽ നിന്ന് ഉയർന്ന ഈ പ്രതിഷേധം, മേഖലയിൽ വലിയ ജനാദരവും സഹകരണവും നേടി.






#വഖഫ്_ഭേദഗതി_ബിൽ #മഞ്ചേശ്വരം #പ്രതിഷേധ_റാലി #VoiceOfManjeshwaram #WaqfProtection #ManjeshwaramNews


Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!