
മഞ്ചേശ്വരം: ഷിറിയ മുട്ടം ഗേറ്റിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്ന അപകടഭീഷണി നിറഞ്ഞ കിണർ ULCC അധികൃതർ അടച്ച് നീക്കിയതായി സ്ഥിരീകരണം. Voice of Manjeshwaram റിപ്പോർട്ട് ചെയ്തതിനു പിന്നാലെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായതോടെയാണ് നടപടി ഉണ്ടായത്.
പ്രാദേശിക ജനങ്ങൾക്കും സമൂഹ പ്രവർത്തകർക്കും വലിയ ആശ്വാസമാണ് ഈ നടപടി. കിണർ മൂടിയതോടെ പബ്ലിക് ബസുകൾക്കും ചെറിയ വാഹനങ്ങൾക്കും സർവീസ് റോഡിലൂടെയുള്ള ഗതാഗത തടസ്സം നീങ്ങി.
അബൂബക്കർ ഹാജിയുടെ ദാരുണമായ അപകട മരണം കഴിഞ്ഞിട്ട് ദിവസങ്ങൾക്കകം, അതേ ഭാഗത്തു തന്നെ നിലനിന്നിരുന്ന ഈ അപകടസാധ്യതയുള്ള സ്ഥലം സുരക്ഷിതമാക്കാനായതിൽ നാട്ടുകാരും സാമൂഹ്യ പ്രവർത്തകരും Voice of Manjeshwaram നും നന്ദി രേഖപ്പെടുത്തി.
“ഇത് പോലെ ജനങ്ങളുടെ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്താനും ഉത്തരം തേടാനും വേണ്ടി മാധ്യമങ്ങൾ നേരത്തെ നിലപാട് എടുക്കേണ്ടതാണ്. വോയിസ് ഓഫ് മഞ്ചേശ്വരം അതിന് നല്ല മാതൃകയാണ്,” – മുന് പഞ്ചായത്ത് മെമ്പറും ഷിറിയ ഗ്രാമ വികസന സമിതി വൈസ് ചെയർമാനുമായ ജലീൽ ഷിറിയ പ്രതികരിച്ചു.
ULCC ക്ക് കീഴിൽ പ്രവർത്തിക്കുന്ന അധികൃതർ കിണർ അടച്ചതോടെയാണ് കിണറുമായി ബന്ധപ്പെട്ട അനാവശ്യ വിവാദങ്ങൾക്കും അപകട സാധ്യതകൾക്കും താത്കാലിക സമാധാനം കിട്ടിയത്.
Voice of Manjeshwaram തുടർച്ചയായി ജനശ്രദ്ധകേന്ദ്രീകരിച്ച പ്രശ്നങ്ങളെ ഉന്നയിക്കുകയും അതിനായി ഉത്തരവാദിത്തമുള്ള അധികാരികളെ ഉണർത്തുകയും ചെയ്യുന്ന പ്രാദേശിക മാധ്യമ പ്രവർത്തനത്തിൽ തുടക്കം കുറിച്ചിരിക്കുന്നു.
