Voice of Manjeswar

Voice of Manjeswara

SYS യുവ സമ്പർക്ക സമ്മേളനം: സ്റ്റേറ്റ് നേതൃത്വ സർകിള്‍ പര്യടനം മേയ് 23ന് മുട്ടത്ത്


മഞ്ചേശ്വരം: ‘നമ്മൾ ജീവിക്കൂ, ഒരു ആശയത്തിന് വേണ്ടി’ എന്ന മുദ്രാവാക്യത്തോടെ സുന്നി യുവജന സംഘം (SYS) ബണ്ടിയോട് സർക്കിൾ സംഘടിപ്പിക്കുന്ന യുവ സമ്പർക്കം സമ്മേളനം 2025 മേയ് 23ന് മുട്ടം മഖ്ദൂമിയയിൽ നടക്കും. രാവിലെ 7 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ SYS-ന്റെ സ്റ്റേറ്റ് നേതൃത്വ സർകിള്‍ പര്യടനമാണ് പ്രധാന ആകർഷണം.

SYS ബണ്ടിയോട് സർക്കിൾ നേതൃത്വം നൽകുന്ന ഈ സമ്മേളനത്തിൽ SYS മെമ്പർമാർ, അനുഭാവികൾ, മറ്റു താത്പര്യമുള്ളവർ എന്നിവർക്ക് പങ്കെടുക്കാം. പരിപാടിയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി ബണ്ടിയോട് സർക്കിൾ സെക്രട്ടറി അമാനു ഷിറിയ അറിയിച്ചു.

വിശദ വിവരങ്ങൾക്ക് SYS ബണ്ടിയോട് സർക്കിൾ ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.

*വോയിസ് ഓഫ് മഞ്ചേശ്വരം ന്യൂസ്*

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!