Voice of Manjeswar

Voice of Manjeswara

MLA വികസന നിധിയിൽ നിന്നും 10 ലക്ഷം രൂപ ചെലവിൽ കൊടിയമ്മ മൈങ്കുടൽ റോഡ് നാടിന് സമർപ്പിച്ഛ് കുമ്പോൽ സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ :

കുമ്പള: 2024-25 വർഷത്തെ MLA പ്രത്യേക വികസന നിധിയിൽ നിന്നും 10 ലക്ഷം രൂപ ചെലവഴിച്ച് കോൺക്രീറ്റ് ചെയ്ത കൊടിയമ്മ മൈങ്കുടൽ റോഡ് (കുമ്പോൽ സയ്യിദ് മുഹമ്മദ് പാപം കോയ മെമ്മോറിയൽ അൽ ബിർ സ്കൂൾ റോഡ്) ബഹുമാനപ്പെട്ട കുമ്പോൽ സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ നാട്ടുകാർക്കായി ഉദ്ഘാടനം ചെയ്തു. പ്രദേശവാസികൾക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഈ റോഡിന്റെ ഉദ്ഘാടന ചടങ്ങ് വർണ്ണാഭമായി നടന്നു.

ചടങ്ങിൽ MLA AKM അഷ്‌റഫ്‌, കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് യു.പി താഹിറ, ജില്ലാ പഞ്ചായത്തംഗം ജമീല സിദ്ധിഖ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ യൂസുഫ് ഉൾവാർ, ആയിഷത്ത് റസിയ, UDF നേതാവ് മഞ്ജുനാഥ ആൾവ, ഫസൽ പേരാൽ, അബ്ബാസ് കൊടിയമ്മ, മൊയ്ദു ഹാജി എം.എം.കെ, അബ്ദുല്ല ഇച്ചിലമ്പാടി, സിദീഖ് ദണ്ഡഗോളി തുടങ്ങിയവർ സന്നിഹിതരായിരുന്നു. നിരവധി പ്രദേശവാസികളും ചടങ്ങിൽ പങ്കെടുത്തു.

ഈ വികസന പ്രവർത്തനം പ്രദേശത്തിന്റെ ഗതാഗത സൗകര്യവും ജീവിത നിലവാരവും ഉയർത്തുന്നതിന് വലിയ സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

വോയിസ് ഓഫ് മഞ്ചേശ്വരം

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!