
മംഗൽപാടി 16-ാം ഷിറിയ വാർഡ് ഐ എൻ സി രൂപീകരണ യോഗവും മഹാത്മാഗാന്ധി കുടുംബ സംഘവും ചപ്പുത ഡി. ബഷീറിന്റെ വസതിയിൽ വെച്ച് നടന്നു. ബ്ലോക്ക് ജനറൽ സെക്രട്ടറി ഡി. ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഡി.എം.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ഫറൂഖ് ഷിറിയ സ്വാഗതം ആശംസിച്ചു.
ബ്ലോക്ക് ജനറൽ സെക്രട്ടറി സീഗന്റടി മഹ്മൂദ്, മണ്ഡലം പ്രസിഡന്റ് ബാബു ബന്ദിയോട്, വൈസ് പ്രസിഡന്റ് അഷ്റഫ് മുട്ടം, ജനറൽ സെക്രട്ടറി ജാവേദ് മുട്ടം, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് മലന്തൂർ, 14-ാം വാർഡ് പ്രസിഡന്റ് റിയാസ് ആലക്കോട് എന്നിവർ സംസാരിച്ചു.
ചടങ്ങിൽ സീനിയർ കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് കുഞ്ഞി ഗുദ്റുവിനെ ആദരിച്ചു. അഷ്റഫ് മൂസ പയ്യക്കി.അബ്ദുല്ല, എസ്.എം. മുഹമ്മദ് മമ്മുണു എന്നിവരടങ്ങുന്ന 15 അംഗ വാർഡ് കമ്മിറ്റിയും രൂപീകരിച്ചു.
ഭാരവാഹികൾ
പ്രസിഡന്റ്: യൂസഫ് കുന്നിൽ
വൈസ് പ്രസിഡന്റുമാർ: മുനീർ മമ്മുഞ്ഞി,അഷ്‌റഫ് മൂസ, ജലീൽ ചപ്പുത
ജനറൽ സെക്രട്ടറി: കലന്തർ ഷാ
ജോയിന്റ് സെക്രട്ടറിമാർ: ലത്തീഫ് യൂസഫ്, മുഹമ്മദ് കുഞ്ഞി കയ്യാർ
ട്രഷറർ: ലത്തീഫ് മൊയ്തീ
വോയ്സ് ഓഫ് മഞ്ചേശ്വരം