Voice of Manjeswar

മംഗൽപാടി ഷിറിയയിൽ മുസ്ലിം ലീഗ് പ്രവർത്തകർ കോൺഗ്രസിൽ ചേർന്നിട്ടില്ല: ഫാറൂഖ് ഷിറിയ

മംഗൽപാടി മണ്ഡലം 16-ാം ഷിറിയ വാർഡിൽ മുസ്ലിം ലീഗിന്റെയോ കെ.എം.സി.സി.യുടെയോ പ്രവർത്തകർ കോൺഗ്രസിൽ ചേർന്നിട്ടില്ലെന്നും, ഷിറിയ വാർഡ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരണ യോഗത്തിൽ പങ്കെടുത്തവരും വാർഡ് കമ്മിറ്റി ഭാരവാഹികളും കോൺഗ്രസ് പ്രവർത്തകർ മാത്രമാണെന്നും ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ഫാറൂഖ് ഷിറിയ പ്രസ്താവനയിൽ വ്യക്തമാക്കി. മുസ്ലിം ലീഗ് പ്രവർത്തകർ കോൺഗ്രസിൽ ചേർന്നുവെന്ന വാർത്ത വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!