
മഞ്ചേശ്വരം: ആത്മീയ നേതാവും ഇന്ത്യയുടെ ഗ്രാൻഡ് മുഫ്തിയുമായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഉസ്താദിനോടുള്ള ഊഷ്മളമായ സ്നേഹവും ആദരവും പ്രകടിപ്പിച്ച് 24 ന്യൂസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ ദീപക് ധർമ്മടം. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ, കാന്തപുരം ഉസ്താദിനെ ഏറ്റവും കൂടുതൽ ഇന്റർവ്യൂ ചെയ്ത മാധ്യമപ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹം തന്റെ അനുഭവങ്ങൾ പങ്കുവെച്ചു.
ദീപക് ധർമ്മടം തന്റെ പോസ്റ്റിൽ കുറിച്ചു: “ഏറെ അടുപ്പമുള്ള ഉസ്താദ് ❤. ഈ ആത്മീയ നേതാവിനെ ഏറ്റവും കൂടുതൽ ഇന്റർവ്യൂ ചെയ്ത മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ഈ ദിനത്തിൽ വലിയ സന്തോഷം 😍. പലരും എതിർത്തു പറയുമ്പോഴും സംശയ നിഴലിൽ നിർത്തുമ്പോഴും കാന്തപുരം ഉസ്താദ് ശരിയാണ്, മതേതര വാദിയാണ് എന്ന ബോധ്യമാണ് എന്നെ അടുപ്പിച്ചത്.”
അദ്ദേഹം ഉസ്താദിന്റെ മതേതര മനോഭാവവും മനുഷ്യത്വവും എടുത്തുപറഞ്ഞു. “ഒരേ സമയത്തു ബഹു പ്രധാന മന്ത്രി മോഡിയായും ബഹു മുഖ്യ പിണറായിയായും അടുപ്പം സൂക്ഷിക്കുന്നത് നേരിൽ മനസ്സിലാക്കാനായതാണ്. പറയുന്ന വാക്കുകളിൽ കൃത്യത, രോഗ ശയ്യയിൽ കിടന്ന വേളയിൽ പോലും ഉണ്ടായിരുന്നു,” ദീപക് കൂട്ടിച്ചേർത്തു.
ഒരു വ്യക്തിഗത അനുഭവവും ദീപക് പങ്കുവെച്ചു: “എനിക്ക് കോവിഡ് രൂക്ഷമായ വേളയിൽ ഒരു ദിവസം കാലത്തു തന്നെ ഒരു കാൾ. ഉസ്താദ്: ‘ആ ഇങ്ങൾക്ക് കോവിഡ് കൂടി എന്നു ഷമീ പറഞ്ഞു… ഞാൻ ദുഹാ ചെയ്തിട്ടുണ്ട്… മരുന്നൊക്കെ കഴിച്ചു റെസ്റ്റ് എടുക്കണേ..24 ഉഷാർ അല്ലെ…’ നന്ദി ഉസ്താദ് എന്നു മാത്രം പറഞ്ഞ് എന്റെ വാക്ക് ഇല്ലാതായി.” ഈ സ്നേഹം നിറഞ്ഞ അനുഭവം ഉസ്താദിന്റെ മനുഷ്യത്വത്തിന്റെ ആഴം വെളിപ്പെടുത്തുന്നുവെന്ന് ദീപക് അവകാശപ്പെട്ടു.
ദീപക് ധർമടത്തിന്റെ ഈ ഹൃദയസ്പർശിയായ പോസ്റ്റ് 24 ന്യൂസ് ചാനൽന്റെ മനുഷ്യത്വത്തിന്റെയും മതേതരത്വത്തിന്റെയും സന്ദേശമായി പ്രചരിക്കട്ടെ
“നല്ല സ്നേഹം ഉള്ള വലിയ മനുഷ്യൻ 😍🙏 ഉസ്താദിനു കൂടുതൽ ആയുസ് ദൈവം നൽകട്ടെ 😍 ആശംസകൾ 🌹🌹 പ്രാർത്ഥന🙏🙏,” എന്ന് കുറിച്ചുകൊണ്ട് ദീപക് തന്റെ പോസ്റ്റ് അവസാനിപ്പിച്ചു.
. കാന്തപുരം ഉസ്താദിന്റെ മാനുഷിക മൂല്യങ്ങളെ ഉയർത്തിക്കാട്ടുന്ന ഈ സന്ദേശം സമൂഹത്തിൽ ഐക്യവും സ്നേഹവും വളർത്താൻ പ്രാപ്തമാക്കും