Voice of Manjeswar

മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കരണവുമായി BuildUp Kasaragod; ചേർക്കളയിൽ വിദ്യാർത്ഥികൾക്ക് ‘Say No to Drugs’ സന്ദേശം




—

ചേർക്കളയിൽ ഫെബ്രുവരി 17-ന് മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കരണ പരിപാടി; BuildUp Kasaragod നേതൃത്വത്തിൽ

കാസർഗോഡ്: യുവജനങ്ങളിൽ വർധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനായി BuildUp Kasaragodയുടെ നേതൃത്വത്തിൽ “Say No to Drugs – Choose a Better Life” എന്ന സന്ദേശവുമായി മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കരണ പരിപാടി ഫെബ്രുവരി 17 ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് ചേർക്കള സെൻട്രൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിക്കും.

സുസ്ഥിര സമൂഹ നിർമ്മാണം ലക്ഷ്യമാക്കി പരിസ്ഥിതി സംരക്ഷണം, വിദ്യാഭ്യാസ വികസനം, തൊഴിൽ സൃഷ്ടി, വനിതാ ശാക്തീകരണം, ആരോഗ്യ ബോധവൽക്കരണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചുവരുന്ന സാമൂഹിക സംഘടനയാണ് BuildUp Kasaragod. യുവജനങ്ങളെ ആരോഗ്യകരമായ ജീവിതത്തിലേക്ക് നയിക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.

പരിപാടി വിദ്യാനഗർ സബ് ഇൻസ്‌പെക്ടർ വിജയൻ മലോത്ത് ഉദ്ഘാടനം ചെയ്യും. BuildUp Kasaragod പ്രസിഡന്റ് ഡോ. ഷെയ്ഖ് ബാവ അധ്യക്ഷത വഹിക്കും.

പ്രിവന്റീവ് ഓഫീസർ ഗോവിന്ദൻ പി മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിക്കും. തുടർന്ന് പോലീസ് ഓഫീസർ ശ്രീലത (ഡി.കെ) മയക്കുമരുന്ന് ദുരുപയോഗത്തിന്റെ വ്യാപ്തിയെക്കുറിച്ച് പ്രഭാഷണം നടത്തും.

“Say Yes to Life, No to Drugs” പ്രതിജ്ഞ വൈസ് പ്രസിഡന്റ് ശ്രീമതി സി. കെ. സുലേഖ മഹിൻ ചൊല്ലിക്കൊടുക്കും. ഹെഡ്മാസ്റ്റർ മുഹമ്മദ് അലി ടി. കെ.യും PTI പ്രസിഡന്റ് മുനീർയും ആശംസകൾ നേറും. ചടങ്ങിൽ സമീർ മാസ്റ്റർ സ്വാഗതവും BuildUp Kasaragod ജനറൽ സെക്രട്ടറി ഡോ. രശ്മി പ്രകാശ് നന്ദിപ്രസംഗവും നടത്തും.

സാമൂഹിക സേവന രംഗത്ത് വിവിധ മേഖലകളിൽ അനുഭവസമ്പത്തുള്ള വ്യക്തികളാണ് BuildUp Kasaragod നേതൃത്വത്തിൽ പ്രവർത്തിക്കുന്നത്. Chief Patron അബ്ദുൽ ഖാദർ സലീം, Patronമാരായ മുൻ CRPF IG കെ.വി. മധുസൂദനൻ, വ്യവസായി എം. ടി. പി. മുഹമ്മദ് കുഞ്ഞി എന്നിവർ സംഘടനയ്ക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നു.

എല്ലാ വിദ്യാർത്ഥികളും പൊതുജനങ്ങളും പരിപാടിയിൽ പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.

🌐 www.buildupkasaragod.org


—







Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!