– Voice of Manjeshwaram
റമളാൻ മാസത്തിലെ ഇഫ്താർ പരിപാടിയെ ചുറ്റിപ്പറ്റി പുതിയ രാഷ്ട്രീയ വിവാദം സോഷ്യൽ മീഡിയയിൽ ശക്തമാകുന്നു.
മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ (കാന്തപുരം ഉസ്താദ്) പ്രത്യേകമായി ക്ഷണിച്ചെത്തി ഇഫ്താറിൽ പങ്കെടുത്തു എന്ന രീതിയിൽ പ്രചരിച്ച പോസ്റ്റുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്.
കാന്തപുരം ഉസ്താദിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ വാളുകൾ പരിശോധിച്ചപ്പോൾ, പ്രത്യേകിച്ച് ആരെയെങ്കിലും ഇഫ്താറിന് ക്ഷണിച്ചതായി പറയുന്ന ഫോട്ടോയോ കുറിപ്പോ ഒന്നും കാണാനില്ലെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്.
ഉസ്താദ് എവിടെയെത്തിയാലും “പ്രത്യേക ക്ഷണം സ്വീകരിച്ച് എത്തിയതാണ്” എന്ന രീതിയിൽ ചിലർ പ്രചരിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് കാലത്ത് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്ന ആരോപണവും ഉയരുന്നു.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന കുറിപ്പുകളിൽ പറയുന്നതനുസരിച്ച്, റമളാൻ മാസത്തിൽ കാന്തപുരം ഉസ്താദ് എത്തുന്ന ഇടങ്ങളിൽ സാധാരണയായി നോമ്പുതുറ സമയത്ത് ഉണ്ടായിരിക്കുന്നവരോട് “നോമ്പ് തുറന്ന് പോകാം” എന്ന സൗഹൃദ ക്ഷണം നൽകാറുണ്ട്. സൗകര്യമുള്ളവർ അവിടെ തന്നെ ഇഫ്താർ ചെയ്യുകയും ചിലർ മുമ്പ് അറിയിച്ച് എത്തുകയും ചെയ്യുന്നതാണ് പതിവ്.
ഇത്തരം സാധാരണ സംഭവങ്ങളെ “പ്രത്യേക ക്ഷണം” എന്ന് ചിത്രീകരിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമം നടക്കുന്നുവെന്നാരോപിച്ച് ലീഗ് അണികളടക്കം പലരും സോഷ്യൽ മീഡിയയിൽ പ്രതികരിക്കുകയാണ്.
“കാന്തപുരം ഉസ്താദ് കുഞ്ഞാലിക്കുട്ടിയെ പ്രത്യേകം ക്ഷണിച്ച് ഇഫ്താറിന് വിളിച്ചു” എന്ന രീതിയിൽ പ്രചരിക്കുന്ന പ്രചാരണത്തെതിരെ വിവിധ പ്ലാറ്റ്ഫോമുകളിൽ ശക്തമായ പ്രതിഷേധ പോസ്റ്റുകളും ചർച്ചകളും തുടരുകയാണ്.
തിരഞ്ഞെടുപ്പ് ചൂട് ഉയരുന്ന സാഹചര്യത്തിൽ, മതപരമായ പരിപാടികളെ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കരുതെന്ന ആവശ്യം കൂടി ഉയരുന്നുണ്ട്.
—