മംഗൽപാടി ഷിറിയയിൽ മുസ്ലിം ലീഗിന് തിരിച്ചടി: സജീവ പ്രവർത്തകർ രാജിവെച്ച് കോൺഗ്രസിൽ; ഫാറൂഖ് ഷിറിയയുടെ നേതൃത്വത്തിൽ സ്വീകരണം
മംഗൽപാടി മണ്ഡലം 16-ാം ഷിറിയ വാർഡിൽ മുസ്ലിം ലീഗിന്റെയും കെ.എം.സി.സി.യുടെയും സജീവ പ്രവർത്തകർ രാജിവെച്ച് കോൺഗ്രസിൽ ചേർന്നതോടെ മുസ്ലിം ലീഗിൽ ആശയക്കുഴപ്പം രൂപപ്പെട്ടു. കോൺഗ്രസ് നേതാവ് ഫാറൂഖ് ഷിറിയയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഈ പ്രവർത്തകരെ പാർട്ടിയിലേക്ക് സ്വീകരിച്ചു.