
മഞ്ചേശ്വരം: ചരിത്രപ്രസിദ്ധമായ ഒളയം മഖാം ഉറൂസിന്റെ ഭാഗമായി നടക്കുന്ന മത പ്രഭാഷണ പരമ്പരയുടെ പതിമൂന്നാം ദിനമായ 2025 മെയ് 6-ന് വൈകിട്ട് 8 മണിക്ക് നടക്കുന്ന ആത്മീയ സദസ്സിൽ ഐ.ആർ.ഐ.എസ് ഫൗണ്ടേഷൻ ചെയർമാനും പ്രശസ്ത പണ്ഡിതനും പ്രൊഫസർ ഡോ. അബ്ദുൽ ഹക്കീം അസ് ഹരിയുടെ ശിഷ്യനുമായ മുഹമ്മദ് ഫാസിൽ നുറാനി സഖാഫി മുഖ്യ പ്രഭാഷണം നടത്തും
സിറിന്ദ്, പഞ്ചാബ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.ആർ.ഐ.എസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സേവനം ചെയ്യുന്ന മുഹമ്മദ് ഫാസിൽ നുറാനി സഖാഫി, തന്റെ പാണ്ഡിത്യത്തിലൂടെ ശ്രദ്ധേയനാണ്. വിശ്വാസികൾക്കിടയിൽ ആത്മീയ ഐക്യം ഊട്ടിയുറപ്പിക്കുന്ന ഈ പരിപാടി ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
വോയിസ് ഓഫ് മഞ്ചേശ്വരം റിപ്പോർട്ട്