മുഖ്യമന്ത്രിയുടെ പ്രസംഗവും പ്രതിപക്ഷ നേതാവിന്റെ പ്രതികരണവും: പ്രസ്ഥാന വേദിയിലെ രാഷ്ട്രീയവത്കരണത്തിനെതിരെ വിമർശനം
മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ എടുത്ത അധിക സമയം ചിലർക്കെങ്കിലും അരോചകമായി അനുഭവപ്പെട്ടിട്ടുണ്ടാകാമെന്ന് ഇസ്‌ലാമിക പണ്ഡിതനും സാമൂഹ്യ പ്രവർത്തകനുമായ വഹാബ് സഖാഫി മമ്പാട് അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനും തുടർന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയ പ്രതികരണത്തിനുമിടയിൽ പ്രസ്ഥാന വേദി രാഷ്ട്രീയ സംവാദമായി മാറിയതിലെ ശരികേടാണ് ഉസ്താദ് കൃത്യമായി ചൂണ്ടിക്കാട്ടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇത്തരം അസുഖകരമായ സാഹചര്യങ്ങൾ മാറ്റിനിർത്തിയാൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗത്തിൽ ഉന്നയിച്ച വിഷയങ്ങൾ വസ്തുതാപരവും ചിന്തനീയവുമാണെന്നും വഹാബ് സഖാഫി അഭിപ്രായപ്പെട്ടു. മുൻകാലങ്ങളിൽ സംസ്ഥാനത്ത് നടന്ന