Voice of Manjeswar

Voice of Manjeswara

അബ്ദുൽ റസാഖിന്റെ ഖബറടക്കം: അൽറാജ്ഹി പള്ളിയിൽ ഇന്ന് അസറിന് – റിയാദ് കാസർകോട് KMCC അറിയിച്ചു

റിയാദ്: കാസർകോട് ഷിറിയ സ്വദേശിയും മർഹൂം എസ്.എ. അബൂബക്കറിന്റെ മകനുമായ കുഞ്ഞി എന്നറിയപ്പെടുന്ന അബ്ദുൽ റസാഖിന്റെ (45) മരണവാർത്തയുടെ തുടർച്ചയായി, മരണാനന്തര നടപടികൾ പൂർത്തീകരിച്ചതായി റിയാദ് കാസർകോട് ജില്ലാ KMCC വെൽഫെയർ വിങ് അറിയിച്ചു. കഴിഞ്ഞ ദിവസം റിയാദിലെ മുവാസാത്ത് ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ട അബ്ദുൽ റസാഖ്, ഏകദേശം മൂന്നു മാസങ്ങൾക്ക് മുമ്പ് ജോലിസ്ഥലത്തുണ്ടായ അപകടത്തെ തുടർന്നാണ് മരണപ്പെട്ടത്.മൃതദേഹം ഇന്ന്, ഞായർ (04/05/2025) അസർ നമസ്കാരത്തിന് ശേഷം റിയാദിലെ അൽറാജ്ഹി പള്ളിയിൽ ജനാസ നമസ്കാരത്തോടെ നസീം മക്ബറയിൽ ഖബറടക്കും.ഭാര്യ: ഫൈരൂസ. മാതാവ്: അസ്മ. നാല് സഹോദരിമാരും സഹോദരൻ സാദിഖ് (മസ്കത്ത്) ഉൾപ്പെടുന്നവരാണ് കുടുംബാംഗങ്ങൾ.ജനാസ നമസ്കാരത്തിൽ എല്ലാവരും പങ്കെടുക്കുകയും പരേതനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യണമെന്ന് റിയാദ് കാസർകോട് ജില്ലാ KMCC വെൽഫെയർ വിങ് അഭ്യർത്ഥിച്ചു.                            പ്രാർത്ഥനയോടെ,
വോയ്‌സ് ഓഫ് മഞ്ചേശ്വരം

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!