
മഞ്ചേശ്വരം, മെയ് 5, 2025: മഹാരാഷ്ട്ര മന്ത്രി മംഗൾ പ്രഭാത് ലോധ ‘കോൾ ഹിന്ദു’ തൊഴിൽ പോർട്ടൽ ഉദ്ഘാടനം ചെയ്തു. ഹിന്ദു ജാഗരൺ മഞ്ച് അംഗം വിശാൽ ദുരാഫെ വികസിപ്പിച്ച ഈ പോർട്ടൽ, ഹിന്ദു യുവാക്കൾക്ക് തൊഴിലും വ്യാപാരികൾക്ക് വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷിയും നൽകാൻ ലക്ഷ്യമിടുന്നു. ആറ് മാസത്തേക്ക് സൗജന്യമാണെന്ന് ദുരാഫെ വ്യക്തമാക്കി.
നാഷണൽ കോൺഗ്രസ് വക്താവ് മഹേഷ് തപാസെ, ഭരണഘടനാ ലംഘനമാണെന്ന് വിമർശിച്ചു. മന്ത്രി ലോധ, ഇത് തൊഴിൽ സൃഷ്ടിക്കായുള്ള ശ്രമമാണിതെന്നും മറ്റ് സമുദായങ്ങളുടെ സമാന സംരംഭങ്ങളെ സർക്കാർ പിന്തുണയ്ക്കുമെന്നും വാദിച്ചു. വിഷയം രാഷ്ട്രീയ വിവാദമായി.
റിപ്പോർട്ട്:. വോയ്‌സ് ഓഫ് മഞ്ചേശ്വരം